LATEST NEWS

Related Posts

LOCAL NEWSയുവാക്കളുടെ ഭാവി നിര്‍ണയിക്കുന്നത് കാമ്പസ് പഠനമാണ്-വി.യു.കുര്യാക്കോസ് ഐ.പി.എസ്

യുവാക്കളുടെ ഭാവി നിര്‍ണയിക്കുന്നത് കാമ്പസ് പഠനമാണ്-വി.യു.കുര്യാക്കോസ് ഐ.പി.എസ്

നാടുകാണി: യുവാക്കളുടെ ഭാവി നിര്‍ണയിക്കുന്നത് കാമ്പസ് പഠനകാലമാണെന്ന് ഇടുക്കി എസ്.പി വി.യു.കുര്യാക്കോസ് ഐ.പി.എസ് പറഞ്ഞു. ട്രൈബല്‍ ആര്‍ട്സ് ആന്‍റ് സയന്‍സ് കോളജിന്‍റെ 2022-23 വര്‍ഷത്തെ സ്റ്റുഡന്‍സ് യൂണിയന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രിന്‍സിപ്പാള്‍ രാജേഷ് കെ. അധ്യക്ഷത വഹിച്ചു. എം.ജി യൂണിവേഴ്സിറ്റി ഡെപ്യൂട്ടി രജിസ്ട്രാറും ഐക്യ മല അരയ മഹാസഭ ഇടുക്കി ജില്ലാ സെക്രട്ടറിയുമായ എം.കെ.സജി ആമുഖ പ്രഭാഷണം നടത്തി. കോളേജ് മാനേജര്‍ സി.ആര്‍.ദിലീപ് കുമാര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. പി.ടി.എ വൈസ് പ്രസിഡന്‍റ് ത്രേസ്യാമ്മ ജോര്‍ജ്, യൂണിയന്‍ ചെയര്‍മാന്‍ വിഷ്ണു കെ.എസ് എന്നിവര്‍ ആശംസ നേര്‍ന്നു. യൂണിയന്‍ ജനറല്‍ സെക്രട്ടറി ജിഷ്ണു സോമന്‍ സ്വാഗതവും വൈസ് ചെയര്‍പേഴ്സണ്‍ ഗായത്രി കെ.എസ് നന്ദിയും പറഞ്ഞു.  

മലനാട് വാർത്ത

മലനാട് വാർത്തയുടെ പുതിയ അപ്‌ഡേറ്റുകൾക്കായി ഞങ്ങളുടെ WhatsApp ചാനൽ Follow ചെയ്യൂ.

Citizen Journalism

നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയക്കാം

നിങ്ങളുടെ നാട്ടിലെ വാർത്തകളും ചിത്രങ്ങളും ഞങ്ങൾക്ക് അയക്കൂ.